Wed. Jan 22nd, 2025
തിരുവനന്തുപുരം:

കേരളമടക്കം രാജ്യത്തെ 14 സംസ്ഥാനങ്ങളിൽ കൊവിഡ് പരിശോധനകളുടെ എണ്ണം ദേശീയ ശരാശരിയേക്കാൾ താഴെയാണെന്ന്  കേന്ദ്ര ആരോഗ്യമന്ത്രാലയം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പത്ത് ലക്ഷം പേരിൽ 324 പരിശോധന എന്നതാണ് ദേശിയ ശരാശരി. കേരളത്തിൽ  ഇത് പത്ത് ലക്ഷത്തിൽ 212 പേർക്കാണ്. അതേസമയം രാജ്യത്ത് കൊവിഡ് രോഗമുക്തി നിരക്ക് ഉയരുന്നത് നല്ല സൂചനയാണെന്ന് ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. കൊവിഡ് പ്രതിരോധ പ്രവർത്തനത്തിൽ ആരോഗ്യപ്രവർത്തകരുടെ സേവനം എടുത്തുപറയേണ്ടതാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി.