Wed. Jan 22nd, 2025

കോട്ടയം:

കനത്ത മഴയിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടും മണ്ണിടിച്ചിലും വ്യാപകം. കോട്ടയം ജില്ലയിൽ  ചിങ്ങവനം പാതയിൽ റെയിൽവേ ടണലിന് സമീപം മണ്ണിടിച്ചിലുണ്ടായതിനെ തുടർന്ന് കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം നിർത്തിവെച്ചു.  പാതയിൽ മണ്ണിടിച്ചിലുണ്ടായതിനെ തുടർന് തിരുവനന്തപുരം- എറണാകുളം വേണാട് സ്പെഷ്യൽ ട്രെയിൻ ചങ്ങനാശേരി വരെ മാത്രമേ സർവീസ് നടത്തുകയുള്ളു.  

കോട്ടയം നഗരസഭയിലെ മീനച്ചിൽ റിവർ റോഡ് കനത്ത മഴയെ തുടർന്ന് പകുതിയോളം ഇടിഞ്ഞു താണു.  എറണാകുളം ജില്ലയിലും മഴ ശക്തമായതിനെ തുടർന്ന്  എംജി റോഡ്, ചിറ്റൂർ റോഡ്, പി ആൻഡ് ഡി കോളനി, കമ്മാട്ടിപ്പാടം, വൈറ്റില എന്നിവടങ്ങളിൽ വെള്ളക്കെട്ടുണ്ടായി.

By Arya MR