Mon. May 19th, 2025
മുംബൈ:

ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുതിന്റെ മരണത്തില്‍ നടി റിയാ ചക്രവര്‍ത്തി സുപ്രിംകോടതിയെ സമീപിച്ചു. പട്‌ന പൊലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്നാണ് ആവശ്യം. ബിഹാര്‍ പൊലീസ് ഇന്നലെയാണ് റിയാ ചക്രവര്‍ത്തിക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റത്തിന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്.സുശാന്തിന്റെ അച്ഛന്റെ പരാതിയിലാണ് റിയാ ചക്രവര്‍ത്തി അടക്കം ആറുപേര്‍ക്കെതിരെ കേസ് എടുത്തിരുന്നത്. മുംബൈ പൊലീസാണ് നിലവില്‍ കേസ് അന്വേഷിക്കുന്നത്. അതുകൊണ്ട് പട്‌നയിലുള്ള എഫ്‌ഐആര്‍ മുംബൈയിലേക്ക് മാറ്റണമെന്ന ആവശ്യമാണ് റിയ ചക്രവര്‍ത്തി ഉന്നയിച്ചിരിക്കുന്നത്. നിലവില്‍ രണ്ട് കേസുകളാണ് സുശാന്ത് സിംഗിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.