തിരുവനന്തപുരം:
കാലിക്കറ്റ് സര്‍വകലാശാലയിലെ ബിഎ ഇംഗ്ലീഷ് പാഠ പുസ്തകത്തില്‍ ബുക്കര്‍ സമ്മാന ജേതാവ് അരുന്ധതി റോയിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയതിനെതിരെ ബിജെപി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് പരാതി നല്‍കി. അരുന്ധതിയുടെ കം സെപ്തംബര്‍ എന്ന 2002-ലെ പ്രസംഗം പാഠഭാഗത്തില്‍ നിന്ന് പിന്‍വലിക്കണമെന്ന് ബിജെപി ഗവര്‍ണര്‍ക്ക് എഴുതിയ കത്തില്‍ ആവശ്യപ്പെട്ടു. രാജ്യത്തിന്റെ പരമാധികാരത്തേയും അഖണ്ഡതയേയും അരുന്ധതി റോയുടെ ലേഖനം ചോദ്യം ചെയ്യുന്നതാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍ ഗവര്‍ണര്‍ക്കയച്ച കത്തില്‍ പറയുന്നു.
ബിഎ ഇംഗ്ലീഷ് മൂന്നാം സെമസ്റ്ററിലാണ് അരുന്ധതി റോയിയുടെ പ്രസംഗം ഉള്‍പ്പെടുത്തിയിരിക്കുന്നത്. ടെക്സ്റ്റ് ബുക്ക് എഡിറ്റര്‍മാരായ മുരുഗന്‍ ബാബുവും ആബിദ ഫാറൂഖിയുമാണ് പ്രസംഗം പാഠഭാഗത്തില്‍ ഉള്‍പ്പെടുത്തിയത്.കശ്മീരിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള അക്രമരഹിത സമരത്തിനെതിരെ ഇന്ത്യ ഭീകരത അഴിച്ചു വിടുകയാണെന്ന് അരുന്ധതി പറയുന്നു.