Sun. Dec 22nd, 2024
ന്യൂഡല്‍ഹി:

 
ഹൈസ്‌കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭായോഗം അംഗീകരിച്ചു. പുതിയ നയമനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു വർഷ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാഠ്യേതര പ്രവര്‍ത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് ശുപാർശ. ഇതുവഴി ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തിരഞ്ഞെടുത്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം ഉണ്ടാകുമെന്നാണ് വിലയിരുത്തൽ. ശുപാർശ അനുസരിച്ച് മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും.

By Binsha Das

Digital Journalist at Woke Malayalam