Sun. Dec 22nd, 2024
മുംബൈ:

കോവിഡ്  വ്യാപനം രൂക്ഷമായ മുംബൈയിൽ ചേരിനിവാസികൾ പകുതിയിലേറെ പേർക്കും  രോഗം സ്വീകരിച്ചതായി സെറോ സർവ്വേ റിപ്പോർട്ട്‌. ചേരികളിലെ 57 ശതമാനം ആളുകൾക്കും രോഗാണു വന്നുപോയാതായി ആണ്   കണ്ടെത്തൽ. ഏഴായിരത്തോളം ആളുകളിൽ നടത്തിയ പരിശോധനയിലാണ് ആറിൽ ഒരാൾക്ക് രോഗബാധ ഉണ്ടായിട്ടുണ്ടെന്ന് നിഗമനത്തിലെത്തിയത് കോവിഡ്  വന്നുപോയതായി  തെളിയുന്ന ആന്റിബോഡി സാന്നിധ്യം പലരിലും സ്ഥിതീകരിച്ചു . നിലവിൽ അമേരിക്കയ്ക്കും ബ്രസീലിനും ശേഷം ഏറ്റവും കൂടുതൽ കോവിഡ്  രോഗബാധിതർ ഉള്ള മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ .രാജ്യത്ത് 15 ലക്ഷത്തോളം പേർക്കാണ് രോഗം ബാധിച്ചതെന്നാണ് ഔദ്യോഗിക കണക്കുകൾ.