Sun. Dec 22nd, 2024

ജയ്പൂര്‍:

രാജസ്ഥാനിൽ  രാഷ്ട്രീയ പ്രതിസന്ധി തുടരുന്നു. വെള്ളിയാഴ്ച മുതൽ നിയമസഭാ സമ്മേളനം നടത്തണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് നൽകിയ കത്ത് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര തള്ളി.  നിയമസഭ വിളിച്ചു ചേർക്കണം എന്ന് ആവശ്യപ്പെട്ട് അശോക് ഗെഹ്‌ലോട്ട് വീണ്ടും ഗവർണറെ കാണാൻ തയ്യാറെടുക്കുന്നതിനിടെയാണ്  നിർദേശം തള്ളിയതായി രാജ്ഭവൻ അറിയിച്ചത്. നേരത്തെ സാമൂഹിക അകലം ഉറപ്പാക്കുന്നതടക്കമുള്ള കാര്യങ്ങളിൽ  ഗവര്‍ണര്‍ ഉയര്‍ത്തിയ ചോദ്യങ്ങൾക്ക് രേഖാമൂലം ഗെഹ്‌ലോട്ട് മറുപടി നൽകിയിരുന്നു.

By Binsha Das

Digital Journalist at Woke Malayalam