തിരുവനന്തപുരം:
സര്‍ക്കാര്‍ ആശുപത്രികളിലെയും വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ഫീസ് ഓരോ വര്‍ഷവും വര്‍ധിപ്പിക്കാമെന്ന് ഡോ. കെഎം എബ്രഹാം അധ്യക്ഷനായ സമിതി. അഞ്ചു ശതമാനം വീതമാണ് കൂട്ടേണ്ടത്. സര്‍ക്കാര്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും പ്രതിമാസ വേതനത്തില്‍ നിശ്ചിത തുക ഈടാക്കി ഫണ്ട് സ്വരൂപിക്കാം. ഇതിന് പലിശ നല്‍കണം. ഇത് കൊവിഡ് ഫണ്ടായി ഉപയോഗിക്കാമെന്നും സമിതി നര്‍ദേശിക്കുന്നു. എയ്ഡഡ് സ്ഥാപനങ്ങള്‍ ഉണ്ടാക്കുന്ന സാമ്പത്തിക ബാധ്യത പഠിക്കാന്‍ സമിതിയെ നിയോഗിക്കണമെന്നും ശുപാര്‍ശയുണ്ട്.