Fri. Apr 11th, 2025 10:20:17 AM
തിരുവനന്തുപുരം:

കാലാവധി കഴിഞ്ഞ ബസുകൾ വിൽപന കേന്ദ്രങ്ങളാക്കി മാറ്റി നൽകാനുള്ള കെഎസ്ആർടിസി പദ്ധതിക്ക് ആവശ്യക്കാരേറുന്നു. മിൽമ മാത്രം നൂറിലേറെ ബസുകൾ ആവശ്യപ്പെട്ടിട്ടുണ്ട്. 150 ബസുകളാണ് ആദ്യഘട്ടത്തിൽ രൂപമാറ്റം വരുത്തുന്നത്. ആയിരം ബസുകൾ കട്ടപ്പുറത്തുണ്ട്. ഇതിൽ പൊളിച്ചു വിൽക്കാൻ മാറ്റിയിട്ടിരിക്കുന്ന 150 എണ്ണമാണ് ആദ്യഘട്ടത്തിൽ കടകളാക്കുന്നത്. പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതോടെ കടകൾക്ക് ആവശ്യക്കാരേറി. മിൽമ കെഎസ്ആർടിസി യുടെ 93 ഡിപ്പോകളിലും വിപണനകേന്ദ്രങ്ങൾ തുറക്കാമെന്ന് അറിയിച്ചിട്ടുണ്ട്.