Thu. Jul 31st, 2025 10:31:04 PM

ആലപ്പുഴ:

സംസ്ഥാനത്ത് ഇന്ന് രണ്ട് കൊവിഡ് മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തു.  വൃക്ക സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ ഇന്നലെ ആലപ്പുഴയിൽ മരിച്ച അറുപത്തി രണ്ടുകാരി  ത്രേസ്യാമ്മയ്ക്ക് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഞായറാഴ്ച കാസർഗോഡ് മരിച്ച കെ ശശിധരയ്ക്ക് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചു.  ഭാരത് ബീഡി കോൺട്രാക്ടറായ ശശിധരയുടെ സമ്പർക്ക പട്ടികയിൽ നാനൂറോളം പേരുണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു. 

 

By Arya MR