Mon. Dec 23rd, 2024
മുംബൈ:

ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മരണത്തിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് സംവിധായകൻ കരൺ ജോഹറിന് മുംബൈ പൊലീസ് സമൻസ് അയച്ചു. ഈ ആഴ്ച തന്നെ കരൺ ജോഹറിനെ ചോദ്യം ചെയ്തേക്കുമെന്നാണ് സൂചന. സുശാന്തിന്റെ മരണത്തിന് പിന്നാലെ അദ്ദേഹത്തെ ബോളിവുഡിൽ നിന്ന് പുറത്താക്കാൻ കരൺ ജോഹർ അടക്കമുള്ള ശ്രമിച്ചുവെന്ന ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരുന്നു. നേരത്തെ മുതിർന്ന സംവിധായകൻ മഹേഷ് ഭട്ടിൻറെ മൊഴിയും അന്വേഷണ സംഘം രേഖപ്പെടുത്തിയിരുന്നു.

By Athira Sreekumar

Digital Journalist at Woke Malayalam