ഡൽഹി:
റാഫേൽ യുദ്ധവിമാനങ്ങളുടെ ആദ്യ ബാച്ച് യുഎഇയിലെ ഫ്രഞ്ച് എയർ ബേസിൽ എത്തി. അൽ ദഫ്റാ എയർ ബേസിൽ നിന്ന് നാളെ വിമാനങ്ങൾ ഇന്ത്യയിലേക്ക് പുറപ്പെടും. പതിനേഴാം ഗോൾഡൻ ആരോസ് സ്ക്വാഡ്രനിലെ കമാൻഡിംഗ് ഓഫീസർ ഉൾപ്പെടെ ഏഴ് ഇന്ത്യൻ പൈലറ്റുമാരാണ് വിമാനങ്ങൾ ഇന്ത്യയിലേക്ക് റാഫേൽ യുദ്ധവിമാനങ്ങൾ കൊണ്ടുവരുന്നത്. ഏഴ് പൈലറ്റുമാരിൽ ഒരാൾ മലയാളിയാണെന്നാണ് വിവരം. ജെറ്റ് വിമാനങ്ങളെ സ്വാഗതം ചെയ്യുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അംബാലയിലെ വ്യോമതാവളത്തിൽ തയ്യാറാക്കിയതായി വ്യോമസേന അധികൃതർ അറിയിച്ചു. ഇന്നലെ ഫ്രാൻസിലെ മെറിഗ്നാക് വ്യോമതാവളത്തിൽ ഇന്ത്യൻ അംബാസഡറാണ് അഞ്ച് റഫാൽ വിമാനങ്ങളുടെ ആദ്യ ബാച്ച് ഫ്ലാഗ് ഓഫ് ചെയ്തത്. അകെ 36 വിമാനങ്ങളുടെ കരാറാണ് ഫ്രാൻസുമായുള്ളത്.