Wed. Jan 22nd, 2025
കോഴിക്കോട്:

 
പാലത്തായി പീഡനക്കേസില്‍ ഇരയായ പെണ്‍കുട്ടിയില്‍ നിന്ന് അന്വേഷണ സംഘം മൊഴിയെടുത്തു. കണ്ണൂര്‍ നര്‍ക്കോട്ടിക്സ് ബ്യൂറോ എ എസ്‌പി രീഷ്മ രമേശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം പെണ്‍കുട്ടിയുടെ വീട്ടിലെത്തിയത്. നിലവിലെ അന്വേഷണ സംഘത്തിനെതിരെ ഇരയുടെ കുടുംബമടക്കം പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് വനിത ഐപിഎസ് ഓഫീസറെ ഉള്‍പ്പെടുത്തി സംഘം വിപുലീകരിച്ചിരുന്നു. അതിനെത്തുടർന്ന് കേസില്‍ തുടരന്വേഷണം നടത്താന്‍ കോടതി ഉത്തരവിട്ടതുമാണ്. മൂന്ന് വനിത മനശാസ്ത്ര വിദഗ്ദ്ധരടങ്ങിയ സംഘം ഇരയായ പെണ്‍കുട്ടിയുമായി സംസാരിച്ചു. നേരത്തെ, പെണ്‍കുട്ടി പോലീസിലും കോടതിയിലും നല്‍കിയ മൊഴികളില്‍ വൈരുദ്ധ്യമുണ്ടായിരുന്നു.