Fri. May 2nd, 2025
ഡൽഹി:

 
രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം പതിനഞ്ച് ലക്ഷത്തിലേക്ക് അടുക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,703 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതോടെ ആകെ രോഗികളുടെ എണ്ണം 14,83,150 ആയി.

24 മണിക്കൂറിനിടെ 654 മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ രാജ്യത്തെ മരണസംഖ്യ 33,425 ആയി ഉയർന്നു. ഇന്നലെ മാത്രം 35,175 പേർ കൊവിഡ് രോഗമുക്തരായതായും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

By Arya MR