വാഷിങ്ങ്ടൺ:
ആഗോള തലത്തില്‍ കൊവിഡ് വ്യാപനം കുറയുന്നില്ലെന്ന് റിപ്പോര്‍ട്ട്. അമേരിക്കയും ബ്രസീലും ഇന്ത്യയും രോഗവ്യാപനത്തില്‍ കുറവുകാണിക്കുന്നില്ലെന്നാണ് ലോകാരോഗ്യ സംഘടനാ വിലയിരുത്തല്‍. ആഗോള തലത്തില്‍ ഇന്നലെ വരെ രോഗബാധിതരുടെ എണ്ണം ഒരു കോടി അറുപത്തിയാറ് ലക്ഷം എന്നാണ് സൂചിക കാണിക്കുന്നത്. അമേരിക്കയില്‍ രോഗബാധിതര്‍ ഇതുവരെ 44,31,842 എന്ന നിലയിലാണ്. ബ്രസീലില്‍ രോഗബാധിതര്‍ 24,43,480 ആയപ്പോള്‍ ഇന്ത്യയില്‍ 14,82,503 പേരിലേയ്ക്കാണ് ഇതുവരെ ആകെ രോഗം പടര്‍ന്നത്. അമേരിക്കയില്‍ എല്ലാ സംസ്ഥാനത്തും രോഗബാധിതര്‍ കൂടുകയാണ്.രോഗമുക്തരായവരുടെ എണ്ണവും ആനുപാതികമായി വര്‍ധിക്കുന്നതിന്റെ ആശ്വാസവും ലോകാരോഗ്യ സംഘടന പങ്കുവച്ചു. ഇതിനിടെ ആഫ്രിക്കന്‍ രാജ്യങ്ങള്‍ രോഗവ്യാപനത്തിന്റെ ഭീതിയിലാണ്.