Mon. Dec 23rd, 2024
കൊച്ചി:

ആലുവയിൽ  ചികിത്സ കിട്ടാതെ രോഗി ആംബുലന്‍സില്‍ വച്ച്‌ മരിച്ച സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു.  സംഭവത്തില്‍ ജില്ലാ കളക്ടര്‍ എസ്. സുഹാസ് ജില്ലാ മെഡിക്കല്‍ ഓഫീസറോട് റിപ്പോർട്ടും തേടിയിട്ടുണ്ട്. ആലുവ പുളിഞ്ചുവട്ടിലെ ഫ്‌ളാറ്റിലുള്ള സെക്യൂരിറ്റി ജീവനക്കാരനായ പറവൂര്‍ സ്വദേശി വിജയനാണ് ആലുവ ജില്ലാ ആശുപത്രിക്ക് മുമ്പില്‍ ചികിത്സ കിട്ടാതെ മരിച്ചത്. ആരോഗ്യ വകുപ്പ് ഡയറക്ടര്‍ അന്വേഷണം നടത്തി മൂന്നാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷന്‍  അധ്യക്ഷന്‍ ജസ്റ്റിസ് ആന്റണി ഡൊമിനിക് ആവശ്യപ്പെട്ടിരിക്കുന്നത്.