Mon. Dec 23rd, 2024
ഡൽഹി:

കാരക്കോറം ചുരത്തിന് സമീപം ഇന്ത്യ വൻ സൈന്യത്തെ വിന്യസിക്കാൻ ഒരുങ്ങുന്നതായി റിപ്പോർട്ട്. ചൈനീസ് സൈന്യം നിലകൊള്ളുന്ന അക്‌സായ് ചിന്നില്‍ നിന്ന് ഇന്ത്യയിലേക്കുള്ള ഏതൊരു കടന്നുകയറ്റത്തിനും ഉചിതമായ മറുപടി നല്‍കുക എന്നതാണ് ലക്ഷ്യമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതിനായി മിസൈലുകള്‍ പ്രയോഗിക്കാന്‍ ശേഷിയുള്ള ടി-90 ടാങ്കുകള്‍, കവചിത വാഹനങ്ങള്‍, സര്‍വ ആയുധങ്ങളുമായി നാൽപ്പതിനായിരം ബ്രിഗേഡ് സൈനികര്‍ എന്നിവരെയാണ് ഇന്ത്യ വിന്യസിപ്പിച്ചിരിക്കുന്നത്. ദൗലത് ബേഗ് ഓള്‍ഡിയിലേക്കാണ് ഈ വമ്പന്‍ സേനാ വിന്യാസം.

By Athira Sreekumar

Digital Journalist at Woke Malayalam