Mon. Dec 23rd, 2024

എറണാകുളം:

അഭിഭാഷകന് കൊവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പാലക്കാട് അതിവേഗ കോടതിയും ചിറ്റൂർ മുൻസിഫ് കോടതിയും താൽക്കാലികമായി അടച്ചു. ഇദ്ദേഹത്തിന്റെ സമ്പർക്കപ്പട്ടികയിലുള്ള അഭിഭാഷകരോട് ക്വാറന്റീനിൽ പ്രവേശിക്കാൻ നിർദ്ദേശിച്ചിരിക്കുകയാണ്.

അതേസമയം എറണാകുളം കൂത്താട്ടുകുളം നഗരസഭ പരിധിയിൽ ബുധനാഴ്ച വൈകിട്ട് വരെ ലോക്ക് ഡൗൺ പ്രഖ്യാപിച്ചു. 3 പേർക്ക് രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ കൂടുതൽ പേർ കൊവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിച്ചതിനാലാണ് നടപടി. ഇത് കൂടാതെ ഏറ്റുമാനൂർ പച്ചക്കറി മാർക്കറ്റിൽ 33 പേർക്കും ഇന്ന് കൊവിഡ് സ്ഥിരീകരിച്ചു.

By Binsha Das

Digital Journalist at Woke Malayalam