Fri. Apr 4th, 2025
ജമ്മു:

ജമ്മുകശ്മീര്‍ കേന്ദ്ര ഭരണപ്രദേശമായി തുടരുന്നിടത്തോളം താൻ ഒരു നിയമസഭ തിരഞ്ഞെടുപ്പിലും മത്സരിക്കില്ലെന്ന്  മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഒമര്‍ അബ്ദുള്ള. ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയുന്നതിന് ദിവസങ്ങള്‍ക്ക് മുമ്പ്‌പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നടത്തിയ കൂടിക്കാഴ്ചയെ സംബന്ധിച്ചും ലേഖനത്തിൽ പറയുന്നുണ്ട്. ജമ്മുകശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിന് പിന്നാലെ വീട്ട് തടങ്കലിലായ ഒമര്‍ അബ്ദുള്ള അടുത്തിടെയാണ് മോചിതനായത്.