Mon. Dec 23rd, 2024
കൊച്ചി:

 
അന്താരാഷ്ട്ര സ്വർണ നിരക്കിലുളള വൻ വർദ്ധനയും ഇന്ത്യൻ രൂപയുടെ മൂല്യത്തകർച്ചയും കാരണം രാജ്യത്തെ സ്വർണ വില വീണ്ടും റെക്കോർഡ് ഉയർച്ചയിലേക്ക്. കേരളത്തിൽ ഗ്രാമിന് 60 രൂപ കൂടി 4,825 രൂപയായി. പവന് 480 രൂപ കൂടി 38,600 രൂപയായി. ചില രാജ്യങ്ങളിൽ റിപ്പോർട്ട് ചെയ്ത കൊവിഡ് രണ്ടാം തരം​ഗത്തിന്റെ ലക്ഷണങ്ങൾ, ഇക്വിറ്റി മാർക്കറ്റുകളിലെ ചാഞ്ചാട്ടം, ആഗോള സമ്പദ്‌വ്യവസ്ഥയിലെ തകർച്ച, അമേരിക്കയും ചൈനയും തമ്മിലുളള രാഷ്ട്രീയ- സാമ്പത്തിക- വ്യാപാര തർക്കങ്ങൾ എന്നിവ നിക്ഷേപകരെ സ്വർണ്ണത്തിലേക്ക് ആകർഷിച്ചത് വില വർദ്ധനവിന് കാരണമായി.