Mon. Dec 23rd, 2024

ജയ്പൂര്‍:

രാജസ്ഥാനില്‍ നിയമസഭ സമ്മേളനം വിളിക്കില്ലെന്ന് നിലപാട് ആവര്‍ത്തിച്ച് ഗവര്‍ണര്‍ കല്‍രാജ് മിശ്ര. കൊവിഡ് പ്രതിരോധത്തെക്കുറിച്ച് ചർച്ച ചെയ്യാൻ വെള്ളിയാഴ്ച നിയമസഭ സമ്മേളനം വിളിക്കണമെന്ന മുഖ്യമന്ത്രി അശോക് ഗെഹ്ലോട്ടിന്‍റെ ശുപാര്‍ശ ഗവര്‍ണര്‍ തള്ളി.  അതേസമയം, വിമത കോണ്‍ഗ്രസ് എംഎല്‍എമാര്‍ക്കെതിരേയുള്ള നോട്ടീസില്‍ നടപടിയെടുക്കരുതെന്ന രാജസ്ഥാന്‍ ഹൈക്കോടതി ഉത്തരവിനെതിരേ സ്പീക്കര്‍ സിപി ജോഷി നല്‍കിയ ഹര്‍ജി പിന്‍വലിച്ചു. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള ഹര്‍ജിയാണ് സ്പീക്കര്‍ പിന്‍വലിച്ചത്.

By Binsha Das

Digital Journalist at Woke Malayalam