Thu. Jan 23rd, 2025
മക്ക:

ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് തീ​ർ​ത്ഥാ​ട​കാ​രി​ൽ 70 ശ​ത​മാ​നം പേ​രും വി​ദേ​ശി​ക​ളെ​ന്ന് റി​പ്പോ​ർ​ട്ട്. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ആ​രോ​ഗ്യ മാ​ന​ദ​ണ്ഡ​ങ്ങ​ൾ മാ​ത്രം നോ​ക്കി മ​റ്റ് മു​ൻ​ഗ​ണ​ന​ക​ൾ ഒ​ന്നും ഇ​ല്ലാ​തെ​യാ​ണ് വി​ദേ​ശി​ക​ളെ ഹ​ജ്ജി​ന് തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഹ​ജ്ജ്- ഉം​റ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.ആ​രോ​ഗ്യ വ്യ​വ​സ്ഥ​ക​ൾ​ക്ക് അ​നു​സൃ​ത​മാ​യാ​ണ് ഈ ​വ​ർ​ഷ​ത്തെ ഹ​ജ്ജ് ന​ട​ക്കു​ക. തീ​ർ​ത്ഥാ​ട​ക​രു​ടെ​യും അ​വ​ർ​ക്ക് സേ​വ​നം ന​ല്കു​ന്ന​വ​രു​ടെ​യും സു​ര​ക്ഷ​ക്കാ​ണ് മു​ഴു​വ​ൻ വ​കു​പ്പു​ക​ളും പ്രാ​ധാ​ന്യം ന​ൽ​കു​ന്ന​ത്.