Wed. Jan 22nd, 2025

കാസർഗോഡ്:

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. കാസർഗോഡ്, പാലക്കാട് ജില്ലകളിൽ നിന്നുള്ള രണ്ട് സ്ത്രീകളാണ് മരിച്ചത്. കാസർകോട് ജില്ലയിൽ പടന്നക്കാട് സ്വദേശി നബീസയാണ് മരിച്ചത്. 75 വയസ്സായിരുന്നു. ഇതോടെ കാസർഗോഡ് ജില്ലയിൽ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം നാലായി. പാലക്കാട് ജില്ലയിൽ  കൊല്ലങ്കോട് സ്വദേശി അഞ്ജലിയാണ് മരിച്ചത്. 40 വയസ്സായിരുന്നു. മരിച്ച രണ്ട് സ്ത്രീകളും കടുത്ത പ്രമേഹ രോഗികളായിരുന്നു.

അതേസമയം, കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച കോഴിക്കോട് സ്വദേശി റുഖിയാബിയുടെ മകൾ ഷാഹിദയും ഇന്ന് രാവിലെ മരിച്ചു. 52 വയസ്സായിരുന്നു. അർബുദരോഗത്തെ തുടർന്നാണ് മരണം സഭാവിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ,  റുഖിയാബിയുടെ കുടുംബത്തിലുള്ള മറ്റ് പലർക്കും കൊവിഡ് സ്ഥിരീകരിച്ചതിനാൽ  ഷാഹിദയുടെ സ്രവ പരിശോധന നടത്തിയ ശേഷമേ സംസ്കാരം നടത്തുകയുള്ളു.

 

By Arya MR