Mon. Dec 23rd, 2024
ജയ്‌പുർ:

രാഷ്ട്രീയ പ്രതിസന്ധി തുടരുന്ന രാജസ്ഥാനിൽ എംഎൽഎമാരെ സ്വതന്ത്രരാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർ കൽരാജ് മിശ്ര മുഖ്യമന്ത്രി അശോക് ഗെലോട്ടിന് കത്ത് നൽകി. നിലവിൽ കോൺഗ്രസ് എംഎൽഎമാരെ റിസോർട്ടുകളിൽ താമസിപ്പിച്ചിരിക്കുകയാണ്. ഇന്നലെ എംഎൽഎമാർ രാജ്ഭവനിൽ കുത്തിയിരുന്ന് മുദ്രവാക്യം വിളിച്ച നീക്കത്തെയും ഗവർണർ വിമർശിച്ചു. രാജ്ഭവൻ ഘെരാവോ ചെയ്യുമെന്ന പരാമർശം നിർഭാഗ്യകരമെന്നും എംഎൽഎമാരെ ധർണ്ണയ്ക്ക് പ്രേരിപ്പിച്ചത് തെറ്റെന്നും കത്തിൽ പറയുന്നു.

ഇന്നലെ രാത്രി ചേർന്ന അടിയന്തര മന്ത്രിസഭാ യോഗത്തിലും സഭാസമ്മേളനത്തിനുള്ള ശുപാർശ നൽകിയെങ്കിലും ഈ വിഷയത്തിൽ ഗവർണർ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. സർക്കാരിനെ അട്ടിമറിക്കാനുള്ള ഗൂഢാലോചന വ്യക്തമായെന്നും നിയമസഭ സമ്മേളനം വിളിക്കാൻ ഗവർണർ തയ്യാറാകണമെന്നും കോൺഗ്രസ് എംപി രാഹുൽ ഗാന്ധിയും ട്വീറ്റ് ചെയ്തു.

By Athira Sreekumar

Digital Journalist at Woke Malayalam