Mon. Dec 23rd, 2024

ഡൽഹി:

കൊവിഡ് സാഹചര്യം വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്രമോദി മുഖ്യമന്ത്രിമാരുടെ യോ​ഗം വിളിച്ചു. തിങ്കളാഴ്ചയാണ് യോഗം വിളിച്ചിരിക്കുന്നത്. പ്രതിരോധപ്രവർത്തനം സംബന്ധിച്ചും തുടർന്നു സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും യോ​ഗത്തിൽ ചർച്ച ചെയ്യും.

അതേസമയം, രാജ്യത്തെ കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം 13 ലക്ഷം കടന്നു. കഴിഞ്ഞ ഇരുപത്തി നാല് മണിക്കൂറിനിടെ പുതുതായി 48,916 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. 757 പേർകൂടി മരിച്ചതോടെ രാജ്യത്ത് വൈറസ് ബാധ മൂലം മരിച്ചവരുടെ എണ്ണം 31,358 ആയി.

By Arya MR