Mon. Dec 23rd, 2024

കണ്ണൂർ:

കണ്ണൂരിൽ ബൈക്ക് അപകടത്തിൽ  ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലിരിക്കെ മരിച്ച വിദ്യാ‍ർത്ഥിക്കും കൊവിഡ് സ്ഥിരീകരിച്ചു.  കണ്ണൂർ സർക്കാർ മെഡിക്കൽ കോളേജിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന പത്തൊൻപതുകാരനായ അമൽ ജോ അജി  ക്കാണ് മരണശേഷം കൊവിഡ് സ്ഥിരീകരിച്ചത്.

പരിയാരം വൈറോളജി ലാബിൽ നടത്തിയ പ്രാഥമിക പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത് എന്നതിനാൽ കൂടുതൽ വിദഗ്ധ പരിശോധനയ്ക്കായി സ്രവം ആലപ്പുഴ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ചിട്ടുണ്ട്. ആശുപത്രിയിലെ ഐസിയുവിൽ കഴിഞ്ഞിരുന്ന രോഗി കൊവിഡ് ബാധിതനായത് ഏറെ ആശങ്കാജനകമാണ്. 

 

By Arya MR