Mon. Dec 23rd, 2024

തിരുവനന്തപുരം:

തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ കെ ശ്രീകുമാര്‍ സ്വയം നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോര്‍പറേഷനിലെ 7 കൗണ്‍സിലര്‍മാര്‍ക്ക് രോഗം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹം നിരീക്ഷണത്തില്‍ പോയത്. കൊവിഡ് പരിശോധന നടത്തിയ ശേഷമായിരുന്നു മേയര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

കൗൺസിലർമാർക്ക് പുറമെ മേയറോടൊപ്പം യോഗത്തില്‍ പങ്കെടുത്ത രണ്ട് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയ്ര്‍മാന്‍മാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഈ സാഹചര്യത്തില്‍  മേയർ നിരീക്ഷണത്തിൽ പോയില്ലെന്ന് ആരോപണം ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് മേയർ സ്വയം നിരീക്ഷണത്തിലാണെന്ന് ഓഫീസിൽ നിന്ന് ഓദ്യോഗിക അറിയിപ്പ് വന്നത്.

By Binsha Das

Digital Journalist at Woke Malayalam