Mon. Dec 23rd, 2024

ന്യൂഡല്‍ഹി:

രാജസ്ഥാനത്തിൽ രാഷ്ട്രീയ പ്രതിസന്ധി രൂക്ഷമാകുന്നു.  നിയമസഭ സമ്മേളനം  വിളിച്ചു ചേര്‍ക്കില്ലെന്ന ഗവര്‍ണര്‍ കല്‍രാജ് മിശ്രയുടെ നിലപാടിന്  പിന്നാലെ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ട് എംഎല്‍എമാരെ രാജ്ഭവനില്‍ അണിനിരത്തി പ്രതിഷേധം സംഘടിപ്പിച്ചു.  ഗവര്‍ണര്‍ വഴങ്ങിയില്ലെങ്കില്‍ ജനങ്ങള്‍ രാജ്ഭവന്‍ വളയുമെന്ന്  ഗെഹ്‌ലോട്ട്  മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.  രാജ്ഭവന്റെ പുല്‍ത്തകിടിയില്‍ ഇരുന്ന എംഎല്‍എമാര്‍ ഏറെ നേരം ഗെഹ്ലോട്ടിന് അനുകൂലമായും നിയമസഭ വിളിക്കണമെന്ന് ആവശ്യപ്പെട്ടും മുദ്രാവാക്യം മുഴക്കി. അൽപ്പസമയത്തിന് ശേഷം രാജ്ഭവന് വെളിയിലേക്കെത്തിയ ഗവർണർ അവരോട് നിശ്ശബ്ദരാകാൻ ആവശ്യപ്പെട്ടു.

By Binsha Das

Digital Journalist at Woke Malayalam