Wed. Jan 22nd, 2025

ഡൽഹി:

2018ലെ  ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ 4-400 മീറ്റര്‍ മിക്‌സ്ഡ് റിലേയില്‍ ഇന്ത്യന്‍ ടീം നേടിയ വെള്ളി മെഡല്‍ സ്വർണ്ണ മെഡലായി ഉയർത്തും. അന്ന് സ്വർണ്ണം നേടിയ  ബഹ്‌റൈന്‍ ടീമിലെ താരം  കെമി അഡെക്കോയ ഉത്തേജക  മരുന്ന് ഉപയോഗിച്ചെന്ന് കണ്ടെത്തിയതിനെ തുടർന്ന് വിലക്കേർപ്പെടുത്തിയതിനാലാണ് ഈ നടപടി.  മലയാളി താരം വൈ മുഹമ്മദ് അനസ് ഉള്‍പ്പെട്ട ഇന്ത്യന്‍ ടീമാണ് അന്ന് വെള്ളി നേടിയിരുന്നത്. 

By Arya MR