Sat. Apr 5th, 2025

ഡൽഹി:

കൊവിഡിനെ ചെറുക്കാൻ ഇന്ത്യ പ്രാദേശികമായി വികസിപ്പിച്ചെടുത്ത വാക്സിനായ കോവാക്സിന്റെ ആദ്യ ഡോസ് പരീക്ഷണം മനുഷ്യനിൽ നടത്തി. ഡൽഹി എയിംസിൽ ഇന്നാണ് പരീക്ഷണം നടന്നത്. ഡൽഹി നിവാസിയായ 30 വയസ്സ് പ്രായമായ ഒരു യുവാവിനെയാണ് പരീക്ഷണത്തിന്  വിധേയനാക്കിയത്.

ഇയാളിൽ  രണ്ട് ദിവസം മുൻപ് തന്നെ എല്ലാ മെഡിക്കൽ ടെസ്റ്റുകളും നടത്തി പൂർണ്ണ ആരോഗ്യവാനാണെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വാക്സിൻ പരീക്ഷിച്ചതെന്ന് എയിംസ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം പ്രൊഫസർ ഡോ. സഞ്ജയ് റായ് പറഞ്ഞു. 3,500 വോളന്റിയർമാരാണ് വാക്സിൻ പരീക്ഷണത്തിനായി സന്നദ്ധത അറിയിച്ചുകൊണ്ട് എയിംസ് വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്തത്.

By Arya MR