Mon. Dec 23rd, 2024

ലണ്ടന്‍:

സ്വന്തം തട്ടകത്തിലെ അവസാന മത്സരത്തില്‍ ചെല്‍സിയെ തകര്‍ത്ത് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടം ഏറ്റുവാങ്ങി. അഞ്ചിനെതിരേ മൂന്നു ഗോളുകള്‍ക്കായിരുന്നു ജയം. 30 വര്‍ഷക്കാലത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ലിവര്‍പൂള്‍ പ്രീമിയര്‍ ലീഗ് കിരീടത്തില്‍ മുത്തമിട്ടത്. 1989-90 സീസണിലാണ് ഇതിനു മുമ്പ് അവസാനമായി ലിവര്‍പൂള്‍ കിരീടം നേടിയത്.

ആവേശകരമായ മത്സരമായിരുന്നു ഇരുവരും തുടക്കം മതല്‍ കാഴ്ചവെച്ചത്. ഒരു സമയത്ത്​ 4-1 എന്ന സ്​കോറിൽ​ ചെൽസി തിരിച്ചു വരവിൻെറ ലക്ഷണം കാണിച്ചിരുന്നെങ്കിലും അവസാന നിമിഷത്തിൽ അഞ്ചാം ഗോളും വഴങ്ങിയതോടെ നീലപ്പട ചെമ്പടയ്ക്ക് മുന്നില്‍ തോൽവി സമ്മതിക്കുകയായിരുന്നു.

By Binsha Das

Digital Journalist at Woke Malayalam