Wed. Jul 23rd, 2025

ചെന്നെെ:

തമിഴ്‌നാട് രാജ്ഭവനിലെ 84 ജീവനക്കാര്‍ക്ക്  കൊവിഡ് സ്ഥിരീകരിച്ചു.  വസതിയിലെ ചില ജീവനക്കാര്‍ക്ക് ലക്ഷണങ്ങള്‍ കാണിച്ച സാഹചര്യത്തിൽ ജീവനക്കാരായ 147 പേരിൽ  നടത്തിയ പരിശോധനയിലാണ് രോഗബാധ കണ്ടെത്തിയത്. എന്നാൽ  ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിതും ഉന്നത ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്നും കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുമായി സമ്പര്‍ക്കം പുലര്‍ത്തിയിട്ടില്ലെന്നും രാജ്ഭവൻ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam