Mon. Dec 23rd, 2024

ജയ്പൂര്‍:

രാജസ്ഥാൻ കോൺഗ്രസിലെ രാഷ്ട്രീയപോര് തുടരുന്നു.  ബിജെപിയിൽ ചേരാൻ മുന്‍ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രിയായ സച്ചിൻ പെെലറ്റ് തനിക്ക് 35 കോടി  രൂപ വാഗ്‌ദാനം ചെയ്തുവെന്ന കോണ്‍ഗ്രസ് എംഎല്‍എ ഗിരിരാജ് സിങ് മലിംഗയുടെ ആരോപണത്തിനെതിരെ വക്കീല്‍  നോട്ടീസയച്ചിരിക്കുകയാണ് സച്ചിന്‍ പെെലറ്റ്. അടിസ്ഥാനരഹിതവും വിദ്വേഷപരവുമായ പ്രസ്താവന പിൻവലിച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കുമെന്നാണ് നോട്ടീസ്.

By Binsha Das

Digital Journalist at Woke Malayalam