Sun. Dec 22nd, 2024

ന്യൂഡല്‍ഹി:

അയോഗ്യത നോട്ടീസിൽ എംഎല്‍എമാര്‍ക്കെതിരെ വെള്ളിയാഴ്ച് വരെ നടപടി എടുക്കരുതെന്ന  ഹൈക്കോടതി നിർദേശത്തിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങി രാജസ്ഥാൻ സ്‌പീക്കർ സിപി ജോഷി. ഭരണഘടന പ്രതിസന്ധി ഒഴിവാക്കാനാണിതെന്ന് സ്‌പീക്കർ വ്യക്തമാക്കി.

സ്‌പീക്കറുടെ അയോഗ്യത നോട്ടീസിനെതിരെ വിമത എംഎൽഎമാർ നൽകിയ ഹർജിയിൽ രാജസ്ഥാൻ ഹൈക്കോടതി വെള്ളിയാഴ്ച വരെ നടപടി എടുക്കരുതെന്ന് ഉത്തരവിട്ടിരുന്നു.  നോട്ടീസിന് മറുപടി നൽകാൻ വെള്ളിയാഴ്ച് വരെ വിമത എംഎൽഎമാർക്ക് ഹൈക്കോടതി സമയം അനുവദിച്ചിരുന്നു. 

 

By Binsha Das

Digital Journalist at Woke Malayalam