Wed. Jan 22nd, 2025

തിരുവനന്തുപുരം:
സം​സ്ഥാ​ന എ​ന്‍​ജി​നീ​യ​റിം​ഗ് പ്ര​വേ​ശ​ന പ​രീ​ക്ഷ​യ്ക്കി​ടെ കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. മാ​ർ​ഗ​നി​ർ​ദേ​ശം ലം​ഘി​ച്ച് കൂ​ട്ടം​കൂ​ടി​യ​വ​ർ​ക്കെ​തി​രെ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.പ​ട്ടം സെ​ന്‍റ് മേരീ​സ് സ്കൂ​ളി​ൽ കീം ​പ​രീ​ക്ഷ​ക്കി​ടെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കൊ​പ്പം എ​ത്തി​യ​വ​രാ​ണ് കോ​വി​ഡ് മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ കാ​റ്റി​ൽ​പ്പ​റ​ത്തി കൂ​ട്ടം കൂ​ടി​യ​ത്. ഇ​വി​ടു​ത്തെ ദൃ​ശ്യങ്ങ​ൾ വ​ലി​യ തോ​തി​ൽ പ്ര​ച​രി​ച്ചി​രു​ന്നു.അ​തി​നി​ടെ, കീം ​പ​രീ​ക്ഷ​യെ​ഴു​തി​യ ഒ​രു വി​ദ്യാ​ർ​ഥി​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. വ​ലി​യ​തു​റ സെ​ന്‍റ്. ആ​ന്‍റ​ണീ​സ് സ്കൂ​ളി​ൽ പ​രീ​ക്ഷ എ​ഴു​തി​യ പൂ​ന്തു​റ സ്വ​ദേ​ശി​യാ​യ വി​ദ്യാ​ർ​ഥി​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. വി​ദ്യാ​ര്‍​ത്ഥി​യു​ടെ അ​മ്മ​യ്ക്ക് കൊ​വി​ഡ് ബാ​ധി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്.