Tue. May 20th, 2025

ഹെെദരബാദ്:

ആന്ധ്രാപ്രദേശില്‍ സെപ്റ്റംബര്‍ അഞ്ച് മുതല്‍ സ്‌കൂളുകള്‍ തുറക്കാന്‍ സര്‍ക്കാരിന്‍റെ തീരുമാനം. എന്നാല്‍,  ഈ സമയത്തെ സ്ഥിതിഗതികള്‍ വിലയിരുത്തിയ ശേഷമായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. മുഖ്യമന്ത്രി ജഗമോഹന്‍ റെഡ്ഡിയും വിദ്യാഭ്യാസമന്ത്രിയും മാധ്യമങ്ങളോടാണ് ഇക്കാര്യം അറിയിച്ചത്.

സ്‌കൂള്‍ തുറക്കുന്നതുവരെയുള്ള ഉച്ചഭക്ഷണവും റേഷനും വിദ്യാര്‍ത്ഥികള്‍ക്ക് വീടുകളില്‍ വിതരണം ചെയ്യും. അടുത്ത അധ്യയന വര്‍ഷം മുതല്‍ സര്‍ക്കാര്‍ സ്‌കൂളുകളില്‍ എല്‍കെജി, യുകെജി ആരംഭിക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam