Mon. Dec 23rd, 2024

ന്യൂഡൽഹി:
ഓസ്‌ട്രേലിയന്‍ പര്യടനത്തിന് മുന്നോടിയായി ഇന്ത്യന്‍ താരങ്ങള്‍ രണ്ടാഴ്ച്ച ക്വാറന്റൈനില്‍ കഴിയണമെന്ന് ക്രിക്കറ്റ് ഓസ്‌ട്രേലിയ.  ക്വാറന്റൈന്‍ കാലാവധി ഒരാഴ്ചയായി കുറയ്ക്കാന്‍ ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി ക്രിക്കറ്റ് ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ആവശ്യം പരിഗണിക്കാനാവില്ലെന്നും  നേരത്തെ തീരുമാനിച്ചത് പോലെ രണ്ടാഴ്ച ഇന്ത്യന്‍ താരങ്ങള്‍ ക്വാറന്റൈനില്‍ കഴിയണമെന്നും  ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ സിഇഒ നിക്ക് ഹോക്ക്ലി വ്യക്തമാക്കി.