Thu. Jan 23rd, 2025

ന്യൂഡല്‍ഹി:

കനത്ത മഴയേത്തുടര്‍ന്ന് പ്രളയ ദുരിതത്തിലായ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചു. സബ് ഹിമാലയന്‍ പ്രദേശങ്ങളിലെ സംസ്ഥാനങ്ങളായ പശ്ചിമ ബംഗാള്‍, സിക്കിം, അസ്സം, മേഘാലയ തുടങ്ങിയ സംസ്ഥാനങ്ങളില്‍ കനത്ത മഴ തുടരുമെന്നും മുന്നറിയിപ്പ് നൽകി. അസമിൽ മാത്രം ഏകദേശം 459 ലക്ഷം ആളുകളാണ് പ്രളയത്തെ തുടർന്ന് ദുരിതമനുഭവിക്കുന്നത്.  സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടാല്‍ രക്ഷാപ്രവര്‍ത്തനത്തിന് ഹെലികോപ്റ്ററുകള്‍ വിട്ടുനല്‍കാന്‍ തയ്യാറാണെന്ന് വ്യോമസേന അധികൃതർ അറിയിച്ചു.

By Binsha Das

Digital Journalist at Woke Malayalam