Mon. Dec 23rd, 2024

ബ്രിട്ടന്‍:

ബ്രിട്ടനിലെ ഓക്‌സ്ഫോര്‍ഡ്  യൂണിവേഴ്സിറ്റി വികസിപ്പിച്ച കൊവിഡ് വാക്സിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയമെന്ന് ഗവേഷകര്‍. ബ്രിട്ടീഷ് മെഡിക്കല്‍ ജേണലായ ലാന്‍സെറ്റിലാണ് വാക്സിന്‍ പരീക്ഷണം വിജയകരമെന്ന് വ്യക്തമാക്കി ഗവേഷകര്‍ പ്രബന്ധം പ്രസിദ്ധീകരിച്ചത്.

കൊവിഡ് പ്രതിരോധത്തിനും, രോഗവ്യാപനം തടയാനും  മരുന്ന് ഫലപ്രദമാണെന്നും, പാര്‍ശ്വഫലങ്ങളില്‍ നിന്നുള്‍പെടെ സുരക്ഷിതമാണെന്നും ഗവേഷകര്‍ വെളിപ്പെടുത്തി. ബ്രിട്ടനിലെ ആശുപത്രികളില്‍ പതിനെട്ടിനും അന്‍പത്തഞ്ചിനും ഇടയില്‍ പ്രായമുളള ആയിരത്തി എഴുപത്തി ഏഴ് പേരിലാണ് വാക്സിന്‍ പരീക്ഷിച്ചത്.

By Binsha Das

Digital Journalist at Woke Malayalam