Mon. Dec 23rd, 2024
ഭോപാൽ:

മധ്യപ്രദേശ് ഗവർണർ ലാൽജി ടണ്ടൻ അന്തരിച്ചു. ശ്വാസ തടസത്തെ തുടർന്ന് ജൂൺ 11 മുതൽ വെന്റിലേറ്ററിൽ തുടരുകയായിരുന്ന ടണ്ടൻ ഇന്ന് പുലർച്ചെയാണ് മരിച്ചത്. ഇദ്ദേഹത്തിന്റെ മകൻ അശുതോഷ് തണ്ടനാണ് ട്വിറ്ററിലൂടെ മരണവിവരം പുറത്തുവിട്ടത്. ഇന്ന് വൈകീട്ട് 4 മണിക്ക് ഗുലാല ഘട്ട് ചൗകിൽ വച്ച് സംസ്കാര ചടങ്ങുകൾ നടക്കും. കൊവിഡ് പശ്ചാത്തലത്തിൽ അന്ത്യകർമങ്ങളിൽ പങ്കെടുക്കാൻ ആരും വരേണ്ടതില്ലെന്ന് മകൻ അശുതോഷ് അറിയിച്ചു. ഉത്തർ പ്രദേശിൽ ബിജെപിക്ക് കരുത്ത് പകർന്നത് ലാൽജി തണ്ടനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചന കുറിപ്പിലൂടെ പറഞ്ഞു.

 

By Athira Sreekumar

Digital Journalist at Woke Malayalam