Thu. Oct 9th, 2025

ക്വീവ്:
യുക്രെയ്‌നില്‍ ആയുധധാരി ബസ് തട്ടിയെടുത്ത് യാത്രക്കാരെ ബന്ദികളാക്കി.  തലസ്ഥാനനഗരമായ ക്വീവിലെ  ലൂസ്ക്കി എന്ന സ്ഥലത്താണ് സംഭവം.  മാക്സിം പ്ലോഖോയ് എന്ന വ്യക്തിയാണ് 20 യാത്രക്കാരുള്ള ബസ് കൈവശപ്പെടുത്തിയിരിക്കുന്നത്. തന്റെ കൈവശം തോക്കും മറ്റു സ്ഫോടക വസ്തുക്കളും ഉണ്ടെന്നും പറഞ്ഞ ഇയാൾ തന്നെയാണ് പോലീസിനെയും വിവരമറിയിച്ചത്. ബേസിൽ നിന്ന് വെടിയൊച്ചകൾ കേട്ടിരുന്നുവെന്നും പക്ഷെ ആളപായം സംഭവിച്ചത് സംബന്ധിച്ച് വിവരങ്ങളൊന്നുമില്ലെന്നാണ് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.