Sun. Feb 23rd, 2025

എറണാകുളം:

എറണാകുളത്ത്  കഴിഞ്ഞ ദിവസം കൊവിഡ് ബാധിച്ച് മരിച്ച സിസ്റ്റർ ക്ലെയറുമായി സമ്പർക്കത്തിലേർപ്പെട്ട 18 കന്യാസ്ത്രീകൾക്ക് കൂടി  കൊവിഡ് സ്ഥിരീകരിച്ചു.  ആലുവ ചുണങ്ങംവേലി സെന്റ് മേരീസ്‌ പ്രൊവിൻസിലെ കന്യാസ്ത്രീകൾക്കാണ് രോഗം ബാധിച്ചത്.  ഈ മാസം 17 നാണ് എറണാകുളം കാഞ്ഞൂർ എടക്കാട്ട് സ്വദേശിയായ വൈപ്പിൻ കുഴുപ്പിള്ളി എസ് ഡി കോൺവെന്‍റിലെ സിസ്റ്റർഎം ക്ലെയറിന് മരണശേഷം രോഗം സ്ഥിരീകരിച്ചത്. എന്നാൽ ഇവരുടെ രോഗ ഉറവിടം ഇതുവരെ വ്യക്തമായിട്ടില്ല.

By Binsha Das

Digital Journalist at Woke Malayalam