Mon. Dec 23rd, 2024
തിരുവനന്തപുരം:

സംസ്ഥാനത്തെ കടലോര മേഖലയിൽ നാളെ ശക്തമായ രീതിയിൽ തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്ര സ്ഥിതി പഠന കേന്ദ്രം മുന്നറിയിപ്പ് നൽകി. പൊഴിയൂർ മുതൽ കാസർകോട് വരെയുള്ള കേരള തീരത്ത് 3.5 മുതൽ 3.8 മീറ്റർ വരെ ഉയരത്തിൽ തിരമാല അടിച്ചേക്കാൻ സാധ്യതയുള്ളതായാണ് മുന്നറിയിപ്പ്. അതേസമയം എറണാകുളം വൈപ്പിന്‍ എടവനക്കാട് അണിയല്‍ ബീച്ചില്‍ വീടുകളിലേക്ക് ഇന്ന് വെള്ളം കയറി. ചെല്ലാനത്ത് ക്വാറന്റീനില്‍ കഴിയുന്നവരുടെ വീടുകളില്‍ അടക്കമാണ് വെള്ളം കയറിയത്.

By Athira Sreekumar

Digital Journalist at Woke Malayalam