Mon. Dec 23rd, 2024

ജയ്പ്പൂർ:

രാജസ്ഥാൻ കോൺഗ്രസ്സ് സർക്കാർ അട്ടിമറിക്കാൻ ശ്രമിച്ചുവെന്നാരോപിച്ച് കേന്ദ്രമന്ത്രി ഗജേന്ദ്ര ശെഖാവത്തിനെതിരെ കോൺഗ്രസ്  രംഗത്തെത്തിയിരിക്കുകയാണ്.  മന്ത്രി രാജിവയ്ക്കണമെന്നും അല്ലാത്ത പക്ഷം മന്ത്രിയെ പുറത്താക്കാൻ കേന്ദ്ര സർക്കാർ തയ്യാറാവണമെന്നും ശെഖാവത്തിന്  മന്ത്രിയായി തുടരാൻ അർഹതയില്ലെന്നും അജയ് മാക്കൻ പറഞ്ഞു. 

സംസ്ഥാന സർക്കാറിനെ അട്ടിമറിക്കാൻ കൈക്കൂലി നൽകാൻ ശ്രമിച്ചെന്ന് ആരോപിച്ച്  ശെഖാവത്തിനെതിരെ കേസെടുത്തു. അതേസമയം കേന്ദ്രമന്ത്രിയുടെ അടക്കം ടെലിഫോൺ ചോർത്തിയ വിഷയത്തിൽ സിബിഐ അന്വേഷണത്തിന് കേന്ദ്രം ഉടൻ ഉത്തരവിട്ടേക്കും.

By Arya MR