Sat. Jun 28th, 2025

യുഎസ്:

മൈക്രോ സോഫ്റ്റ് സഹ സ്ഥാപകൻ ബിൽഗേറ്റ്സ്, അമേരിക്കൻ മുൻ പ്രസിഡന്‍റ് ബറാക് ഒബാമ ഉള്‍പ്പെടെയുള്ളവരുടെ ട്വിറ്റർ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട സംഭവത്തില്‍ വിശദീകരണവുമായി ട്വിറ്റര്‍ രംഗത്തെത്തി. ഹാക്ക് ചെയ്യപ്പെട്ട പ്രമുഖരുടെ ട്വിറ്റർ അക്കൗണ്ടുകളിൽ കൂടുതലും തിരിച്ചുപിടിച്ചെന്ന് ട്വിറ്റർ സിഇഒ വ്യക്തമാക്കി. എന്താണ് സംഭവിച്ചതെന്ന് വിലയിരുത്തുകയാണെന്നും, തുടര്‍ന്ന് എല്ലാവരെയും കാര്യങ്ങള്‍ ബോധിപ്പിക്കുമെന്നും  സിഇഒ ജാക്ക് ഡോര്‍സി അറിയിച്ചു. ക്രിപ്റ്റോ കറൻസിയായ ബിറ്റ്കോയിൻ ആവശ്യപ്പെട്ടായിരുന്നു പ്രമുഖരുടെ അക്കൗണ്ടുകൾ അജ്ഞാതർ ഹാക്ക് ചെയ്തത്.

 

By Binsha Das

Digital Journalist at Woke Malayalam