Thu. Jan 23rd, 2025
കണ്ണൂർ:

പാനൂർ പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവ് പത്മരാജന് ജാമ്യം. തലശ്ശേരി ജില്ലാ കോടതിയാണ് ജാമ്യം അനുവദിച്ചത്. പോക്സോ വകുപ്പുകൾ ഒഴിവാക്കി ഇയാൾക്കെതിരെ കഴിഞ്ഞ ദിവസം ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചിരുന്നു. ഇതേ തുടർന്നാണ് കോടതി ജാമ്യം അനുവദിച്ചത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ 82-ാം വകുപ്പാണ് ക്രൈംബ്രാഞ്ച് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. കേസിൽ കുറ്റപത്രം വൈകുന്നതിനെതിരെ പ്രതിഷേധം ശക്തമായിരുന്നു. ഇതിനിടെയാണ് റിമാൻഡ് കാലാവധി അവസാനിക്കാൻ മണിക്കൂറുകൾ ബാക്കി നിൽക്കെ ക്രൈംബ്രാഞ്ച് കുറ്റപത്രം സമർപ്പിച്ചത്.

By Athira Sreekumar

Digital Journalist at Woke Malayalam