Wed. Jan 22nd, 2025

കോഴിക്കോട്:

കൂടത്തായി കൊലപാതക്കേസിനെ സംബന്ധിച്ച് അന്വേഷണത്തെ ബാധിക്കുന്ന തരത്തിൽ വ്യാജ പ്രചാരണം നടക്കുന്നുവെന്ന് എസ്പി കെജി സൈമണിന്റെ റിപ്പോർട്ട്.  കേസിൽ ഒരു അഭിഭാഷകനെ പ്രതിചേർക്കുകയും ജോളി ആദ്യം നിയമോപദേശം തേടിയ മറ്റൊരു അഭിഭാഷകനെ സാക്ഷിയാക്കി ചേർക്കുകയും ചെയ്തതിന് പിന്നാലെയാണ് വ്യാജപ്രചാരണങ്ങൾ ഉണ്ടാകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കോഴിക്കോട് ബാറ് അസോസിയേഷനിലെ ചില അഭിഭാഷകർ ഇതിനായി രഹസ്യ യോഗം ചേർന്നുവെന്നും സോഷ്യൽ മീഡിയയിലൂടെ  വ്യാജപ്രചാരണം നടത്തുന്നുവെന്നും റിപ്പോർട്ടിൽ പറയുന്നു. 

By Arya MR