Mon. Dec 23rd, 2024

ന്യൂഡൽഹി:
ഡൽഹിയിൽ കൊവിഡ് കേസുകള്‍ പ്രതീക്ഷിച്ചതിലും കുറഞ്ഞെന്നും എല്ലാവരുടെയും കൂട്ടായ പരിശ്രമത്തിന്റെ ഫലമാണിതെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രീവാള്‍ അഭിപ്രായപ്പെട്ടു. സ്ഥിതി നിയന്ത്രണ വിധേയമാണെങ്കിലും അലംഭാവം കാണിക്കരുതെന്നും ഓർമ്മപ്പെടുത്തി. ജൂലൈ 15നുള്ളില്‍ രണ്ടേകാൽ ലക്ഷം കൊവിഡ് പോസിറ്റീവ് കേസുകള്‍ ഉണ്ടായിരിക്കുമെന്നാണ് പ്രതീക്ഷിച്ചതെന്നും, എന്നാൽ ഒന്നേകാൽ ലക്ഷം കൊവിഡ് കേസുകളാണ് ഇതുവരെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതെന്നും കെജ്‌രിവാൾ പറഞ്ഞു.