Sun. Jan 19th, 2025

വാഷിംഗ്‌ടൺ:

സാംസങ്ങിന് ആപ്പിള്‍ നൂറുകോടിയോളം ഡോളർ നഷ്ടപരിഹാരമായി നൽകിയെന്ന് റിപ്പോർട്ട്.  സാംസങ്ങില്‍ നിന്ന് നേരത്തെ ഓര്‍ഡര്‍ ചെയ്ത  ഓര്‍ഗാനിക് ലൈറ്റ് എമിറ്റിങ് ഡയോഡ് സ്‌ക്രീനുകള്‍ വാങ്ങുന്നതില്‍ ആപ്പിള്‍ വീഴ്ച വരുത്തിയതിനെ തുടർന്നാണിത്.  ലോകത്ത് ആകെ നിര്‍മിക്കുന്ന ഒ.എല്‍.ഇ.ഡി സ്‌ക്രീനുകളില്‍ നാല്‍പ്പത് ശതമാനവും സാംസങ്ങാണ് നിർമ്മിക്കുന്നതും. ആപ്പിളും ഈ സ്‌ക്രീനുകൾക്കായി സാംസങ്ങിനെയാണ് ആശ്രയിക്കുന്നത്.

By Arya MR