Sat. Apr 5th, 2025

ന്യൂഡൽഹി: 
സ്‌പെക്ട്രം ലഭ്യമായാലുടനെ രാജ്യത്ത് 5ജി ട്രയല്‍ ആരംഭിക്കുമെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ്. അടുത്തവര്‍ഷത്തോടെ ഇത് നടപ്പാക്കാനാകുമെന്നാണ് പ്രതീക്ഷുന്നതെന്നും  ചെയര്‍മാന്‍ മുകേഷ് അംബാനി പ്രഖ്യാപിച്ചു. ആമസോണ്‍, നെറ്റ്ഫ്‌ളിക്‌സ് മാതൃകയില്‍ ഒടിടി പ്ലാറ്റ്‌ഫോം അവതരിപ്പിക്കുമെന്നും പ്രഖ്യാപനം നടത്തി.  ആഗോള ടെക് ഭീമനായ ഗൂഗിള്‍ ജിയോ പ്ലാറ്റ്‌ഫോംസില്‍ 33,737 കോടി രൂപ നിക്ഷേപിക്കുമെന്നും ജിയോ പ്ലാറ്റ്‌ഫോമില്‍ 7.7ശതമാനം ഉടമസ്ഥതാവകാശമാണ് ഗൂഗിളിന് ലഭിക്കുകയെന്നും വ്യക്തമാക്കി.